ബൈക്ക് റേസിങ്ങില്‍ പൊലിഞ്ഞത് രണ്ടു ജീവന്‍ – വിഡിയോ

169


Video courtesy : manorama
കൊച്ചി • വടുതലയില്‍ രണ്ടുപേരുടെ ജീവനെടുത്ത അപകടത്തിന് പിന്നില്‍ രാത്രികാല ബൈക്ക് റേസിങ്. . അമിത വേഗതയില്‍ പാഞ്ഞെത്തിയ ബൈക്ക് സ്കൂട്ടറിലിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്.ഞായറാഴ്ച രാത്രി 11.20 നാണ് അപകടമുണ്ടായത്. വടുതലയില്‍ കേബിള്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ലിറ്റോ ഓടിച്ചിരുന്ന ബൈക്ക് ടിന്‍സ് ലി ജസ്റ്റിനിന്റെ സ്കൂട്ടറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്‍പേ രണ്ടുപേരും മരിച്ചു.
അപകടമുണ്ടായി എട്ടുമിനിറ്റുകള്‍ക്കു ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ സാധിച്ചതെന്നും സിസിടിവിയില്‍നിന്ന് വ്യക്തമാണ്. ടിന്‍സ് ലിക്കൊപ്പം യാത്ര ചെയ്ത ഫ്രാന്‍സിസ് മുഖത്ത് പൊട്ടലോടെ ചികിത്സയിലാണ്.ശക്തമായ പട്രോളിങ്ങിനെ തുടര്‍ന്ന് നിലച്ചിരുന്ന രാത്രികാല ബൈക്ക് റേസിങ് വീണ്ടും നഗരത്തില്‍ പിടിമുറുക്കുന്നതിന് തെളിവാണ് അപകടം.

NO COMMENTS

LEAVE A REPLY