ബിഹാറില്‍ മദ്യം നിരോധിച്ചത് റദ്ദാക്കി

264

പട്ന: ബീഹാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സമ്ബൂര്‍ണ മദ്യ നിരോധനം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ മദ്യനയം നിയമവിരുദ്ധമാണെന്ന് പട്ന ഹൈക്കോടതി വിധിച്ചു. സര്‍ക്കാരിന്റെ മദ്യനിരോധനത്തിനെതിരെ ഒരു പൂര്‍വ്വ സൈനികനാണ് ഹര്‍ജിയുമായി രംഗത്ത് വന്നത്. സര്‍ക്കാരിന്റെ തീരുമാനം പൗരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നും ഇഷ്ടമുള്ളതെന്തും കുടിക്കാനും കഴിക്കാനുമുള്ള സ്വാതന്ത്ര്യത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ബിഹാറില്‍ സമ്ബൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മദ്യനിരോധനം.
അധികാരത്തിലേറി നിതീഷ് കുമാര്‍ കൈക്കൊണ്ട ആദ്യ തീരുമാനവും മദ്യം നിരോധിക്കാനുള്ള ഫയലില്‍ ഒപ്പുവെച്ചതായിരുന്നു.ഇന്ത്യയില്‍ സമ്ബൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കിയ നാലാമത്തെ സംസ്ഥാനമായിരുന്നു ബിഹാര്‍. ഗുജറാത്ത്, മിസോറാം, നാഗാലാന്‍ഡ് എന്നിവിടങ്ങളിലാണ് സമ്ബൂര്‍ണ മദ്യ നിരോധനം നിലവിലുള്ളത്.