നടി ഭാവന വിവാഹിതയായി

338

തൃശൂര്‍ : നടി ഭാവന വിവാഹിതയായി. തിരുവമ്ബാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. കന്നഡ നിര്‍മ്മാതാവ് നവീനും ഭാവനയും ആറ് വര്‍ഷത്തെ സുഹൃത് ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. കനത്ത സുരക്ഷയാണ് വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട ക്ഷേത്രത്തില്‍ ഉള്ളത്. സിനിമ, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ ഒഴിവാക്കാനാകാത്ത ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. വൈകിട്ട് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്ക് മാത്രമായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രത്യേക വിരുന്ന ഒരുക്കിയിട്ടുണ്ട്.

NO COMMENTS