ഭാര്യ ഏഴ് പേരെ വിവാഹം ചെയ്തതായി യുവാവിന്‍റെ പരാതി

175

ബെംഗളൂരു: സ്വന്തം ഭാര്യ മറ്റ് ഏഴ് പേരെ വിവാഹം ചെയ്തതായി ആരോപിച്ച്‌ യുവാവ് പോലീസ് സ്റ്റേഷനില്‍. മെട്രോ നഗരമായ ബെംഗളൂരുവിലാണ് സംഭവം. ഈസ്റ്റ് ബെംഗളൂരുവിലെ കെ ജി ഹള്ളി സ്വദേശിയായ ഇമ്രാനാണ് ഭാര്യയ്ക്കെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഇവരുടെ സഹായത്തോടെ ഭാര്യ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നും ഇയാള്‍ പറയുന്നു.തിങ്കളാഴ്ചയാണ് ഇമ്രാന്‍ ഭാര്യ യാസ്മിന്‍ ബാനുവിനെതിരെ പരാതിയുമായി കെ ജി ഹള്ളിയിലെത്തിയത്. യാസ്മിന്‍ തന്നെ കുറേ കാലമായി ചതിക്കുകയാണ് എന്നാണ് ഇയാളുടെ ആരോപണം.അതേസമയം, 38കാരിയായ യാസ്മിന്‍ തങ്ങളെയും വിവാഹം കഴിച്ചിട്ടുണ്ട് എന്ന് അവകാശപ്പെട്ട് രണ്ട് പേരും പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. ഷോയിബ്, അഫ്സല്‍ എന്നിവരാണ് പരാതിക്കാര്‍.യാസ്മിന്‍ ബാനുവിനെ വിവാഹം തെയ്തു എന്ന് അവകാശപ്പെട്ട് വന്ന അഫ്സല്‍ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റാണ് എന്നാണ് പോലീസ് പറയുന്നത്. ആവശ്യപ്പെട്ട പണം നല്‍കാതിരുന്നത് കൊണ്ടാണ് ഭാര്യയായിരുന്ന യാസ്മിന്‍ തന്നെ ഉപേക്ഷിച്ചത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇമ്രാന്റെ പരാതിയില്‍ യാസ്മിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY