ബെംഗളുരുവില്‍ ഐടി സ്ഥാപനങ്ങള്‍ക്ക് അവധി

193

മുംബൈ: കാവേരി നദീജല പ്രശ്നത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷവും ഏറ്റുമുട്ടലുകളും ഭീതി പരത്തിയ ബാംഗ്ലൂരില്‍ ഐടി കമ്ബനികള്‍ ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു.ഇന്‍ഫോസിസ്, ടിസിഎസ്, കോഗ്നിസന്റ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് അവധി.ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് അവധി. കമ്ബനികളുടെ ബസ്സുകളും മറ്റും തടഞ്ഞു നിര്‍ത്തി ആക്രമിച്ചേക്കാമെന്ന സൂചനയെതുടര്‍ന്നാണിത്.വളര്‍ച്ചാതോതില്‍ കാര്യമായ കുറവുണ്ടായ സമയത്ത് രാജ്യത്തെ പ്രധാന ഐടി ഹബ്ബായ ബെംഗളുരുവില്‍ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് വരുമാനത്തെ കാര്യമായി ബാധിച്ചേക്കാം.

NO COMMENTS

LEAVE A REPLY