കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ മാവോയിസ്റ്റ് ഭീഷണി കൂടുന്നു: ഡിജിപി

227

കൊച്ചി• നിലമ്ബൂര്‍ കരുളായി വനത്തില്‍ മാവോയിസ്റ്റുകള്‍ക്കു നേരെ നടന്നത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മാവോയിസ്റ്റുകള്‍ പൊലീസിനു നേരെ വെടിവച്ചതുകൊണ്ടാണ് തിരിച്ചു വെടിയുതിര്‍ത്തത്. വനത്തിനുള്ളില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഏഴുതവണ ഇവര്‍ വെടിവച്ചിട്ടുണ്ടെന്നും ഡിജിപി മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പൊലീസിനെതിരെ നടക്കുന്ന അന്വേഷണത്തെ പേടിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആദിവാസി ഗ്രാമത്തില്‍ കയറി പതിനഞ്ചു തവണയോളം മാവോയിസ്റ്റുകള്‍ ഭക്ഷ്യസാധനങ്ങള്‍ അപഹരിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ഭീഷണി കുറയുമ്ബോള്‍ കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ഭീഷണി കൂടുകയാണ്. നിലമ്ബൂരിലെ ഏറ്റുമുട്ടലില്‍ ജീവഹാനി പൊലീസുകാര്‍ക്കായിരുന്നെങ്കില്‍ വിമര്‍ശകര്‍ മറിച്ചുപറഞ്ഞേനേയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ കുപ്പുദേവരാജ് (കുപ്പുസ്വാമി), അജിത എന്നീ മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് വിശദീകരണവുമായി ഡിജിപി തന്നെ രംഗത്തുവന്നത്.

NO COMMENTS

LEAVE A REPLY