യുവ സൗഹൃദ പഞ്ചായത്താകാന്‍ ഒരുങ്ങി ബേഡഡുക്ക

102

കാസറഗോഡ് : യുവാക്കളില്‍ ഉറങ്ങിക്കിടന്ന കഴിവുകളെ പൊടിതട്ടിയെടുത്ത് കര്‍മ്മ നിരതരാക്കുന്നതിലൂടെ യുവ സൗഹൃദ പഞ്ചായത്താകാന്‍ ഒരുങ്ങുകയാണ് ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്. നവംബര്‍ 18 ന് രാവിലെ 10.30 ന് കരിച്ചേരി ടാഷ്‌കോ പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ ജില്ല കളക്ടര്‍ ഡോ.ഡി സജിത് ബാബു ബേഡഡുക്ക പഞ്ചാ യത്തിനെ യുവ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കും.

രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവല പ്പ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിവിധങ്ങളായ പഠനത്തിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ അടങ്ങുന്ന പുസ്തകവും (യൂത്ത് സ്റ്റാറ്റസ് അറ്റ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത്) ഇതിനോടൊപ്പം കളക്ടര്‍് പ്രകാശനം ചെയ്യും.

NO COMMENTS