ബ്യൂ​ട്ടി പാ​ര്‍​ല​റി​നു​നേ​രെ വെ​ടി​യു​തി​ര്‍​ത്ത കേ​സി​ല്‍ – ര​വി പൂ​ജാ​രി​യു​ടെ കൂ​ട്ടാ​ളി​കൾ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യും കൊ​ല്ലം സ്വ​ദേ​ശി​യും വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന.

177

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ന​ടി ലീ​ന മ​രി​യ പോ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ്യൂ​ട്ടി പാ​ര്‍​ല​റി​നു​നേ​രെ വെ​ടി​യു​തി​ര്‍​ത്ത കേ​സി​ല്‍ ര​വി പൂ​ജാ​രി​യു​ടെ കൂ​ട്ടാ​ളി​യാ​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യും കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റും വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന. ഇ​രു​വ​രെ​യും കേ​സി​ല്‍ ഉ​ട​ന്‍ പ്ര​തി​ചേ​ര്‍​ക്കും. ഇ​വ​ര്‍​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും പു​റ​പ്പെ​ടു​വി​ച്ചേ​ക്കും.

ര​വി പൂ​ജാ​രി​യു​ടെ സം​ഘാം​ഗ​മാ​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​ണ് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത്. 50 ല​ക്ഷം രൂ​പ​യ്ക്കായിരുന്നു ക്വട്ടേഷന്‍. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച രാ​ത്രി ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ല്‍​നി​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് ല​ഭി​ച്ച​ത്. ആ​ലു​വ എ​ന്‍​എ​ഡി കോ​ന്പാ​റ ഭാ​ഗ​ത്ത് വെ​ളും​കോ​ട​ന്‍ വീ​ട്ടി​ല്‍ ബി​ലാ​ല്‍(25), കൊ​ച്ചു ക​ട​വ​ന്ത്ര ക​സ്തൂ​ര്‍​ബാ​ന​ഗ​ര്‍ പു​ത്ത​ന്‍​ചി​റ​യി​ല്‍ വി​പി​ന്‍ വ​ര്‍​ഗീ​സ്(30) എ​ന്നി​വ​രാ​ണു മാ​സ​ങ്ങ​ള്‍ നീ​ണ്ട അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ പി​ടി​യി​ലാ​യ​ത്.

തു​ട​ര്‍​ന്ന് തോ​ക്കു​ക​ളും സ​ഞ്ച​രി​ക്കാ​നു​ള്ള മോ​ട്ടോ​ര്‍ സൈ​ക്കി​ളും എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചു​ന​ല്‍​കി. പ്ര​തി​ക​ള്‍​ക്ക് 50 ല​ക്ഷം രൂ​പ ഓ​ഫ​ര്‍ ചെ​യ്തെ​ങ്കി​ലും 45,000 രൂ​പ മാ​ത്ര​മാ​ണു ല​ഭി​ച്ച​തെ​ന്നു തി​രി​ച്ച​റി​ഞ്ഞ​താ​യും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച്‌ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ്പി​നു​ശേ​ഷം ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സെ​ന​ഗ​ലി​ല്‍​വ​ച്ച്‌ ര​വി പൂ​ജാ​രി​യെ ഇ​ന്‍റ​ര്‍​പോ​ളും സെ​ന​ഗ​ല്‍ പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ന്നു​വ​രി​ക​യാ​ണ്.

NO COMMENTS