ചാലക്കുടിയിൽ 10 കോടി രൂപയുടെ കോടതി സമുച്ചയം – ബി.ഡി.ദേവസ്സി എം എൽ എ

55

തൃശ്ശൂർ : 10 കോടി ചെലവിൽ ചാലക്കുടിയിൽ കോടതി സമുച്ചയം നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചതായും ടെണ്ടർ നടപടികൾ ആരംഭിച്ചതായും ബി.ഡി.ദേവസ്സി എം എൽ എ അറിയിച്ചു. നിലവിലെ മജിസ്‌ട്രേറ്റ് കോടതി കെട്ടിടവും ക്വാർട്ടേഴ്‌സും ഉണ്ടായിരുന്ന സ്ഥലത്താണ് കോടതി സമുച്ചയം വരുന്നത്. ആറു നിലകളിലായി 46214 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് ചാലക്കുടിയിലെ നിർദ്ദിഷ്ട കോടതി സമുച്ചയത്തിനായി വിഭാവനം ചെയ്തിരിക്കുന്നത്.

കോടതി സമുച്ചയത്തിൽ അഞ്ചു കോർട്ട് ഹാളുകൾ, അനുബന്ധമായി ജഡ്ജസ് ചേമ്പറുകൾ, റെക്കോഡ് മുറികൾ എന്നിവയും ആവശ്യമായ തൊണ്ടിമുറികൾ, കോടതി ഓഫീസ് മുറികൾ, കാന്റീൻ, അടുക്കള, ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ടാകും. കെട്ടിട നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിന് 10 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു.

പ്രവൃത്തി ടെണ്ടർ ചെയ്യുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് ജുഡീഷ്യൽ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ എറണാ കുളത്തെ കാര്യാലയത്തിൽ ബി ഡി ദേവസ്സി എംഎൽഎ അറിയിച്ചു.

NO COMMENTS