രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ശശാങ്ക് മനോഹറിനെതിരെ തുറന്നടിച്ച്‌ അനുരാഗ് ഠാക്കൂര്‍

240

ന്യൂഡല്‍ഹി • രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ശശാങ്ക് മനോഹറിനെതിരെ തുറന്നടിച്ച്‌ ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ശശാങ്ക് മനോഹറിന്റെ പ്രവര്‍ത്തനങ്ങള്‍. പ്രതിസന്ധി ഘട്ടത്തില്‍ ശശാങ്ക് മനോഹര്‍ ബിസിസിഐയെ തഴഞ്ഞതായും അനുരാഗ് ഠാക്കൂര്‍ ആരോപിച്ചു.മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ശശാങ്ക് മനോഹര്‍ ഇപ്പോള്‍ ബിസിസിഐയെ കുറ്റപ്പെടുത്തുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ശശാങ്ക് മനോഹറിനെ ആവശ്യമാണെന്ന് എല്ലാവര്‍ക്കും തോന്നിയപ്പോഴാണ് മനോഹര്‍ ബോര്‍ഡിനെ വിട്ടുപോയത് (സുപ്രീംകോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ബിസിസിഐ കുടുങ്ങിയപ്പോള്‍).ശശാങ്ക് മനോഹര്‍ ഇന്നത്തെ നിലയില്‍ എത്താന്‍ കാരണം ബിസിസിഐ ആണെന്നു മറക്കരുതെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനായി ഇംഗ്ലണ്ടിന് വന്‍ തുക അനുവദിച്ചതിനേയും അനുരാഗ് ഠാക്കൂര്‍ വിമര്‍ശിച്ചു. ഒരു മല്‍സരത്തിന് ഐസിസി ആവശ്യത്തിലധികം പണം ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അതെന്തിനാണെന്ന് അറിയാന്‍ ബിസിസിഐയ്ക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു

NO COMMENTS

LEAVE A REPLY