ഹൂപ്സ് ബാസ്‌കറ്റ്ബോൾ പരിശീലനം

14

ബാസ്‌കറ്റ്ബോൾ സ്‌കൂൾ തലം മുതൽ പ്രചാരത്തിലെത്തിക്കാനും അന്താരാഷ്ട്ര താരങ്ങളെ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ കായികയുവജന കാര്യാലയം നടപ്പിലാക്കുന്ന ഹൂപ്സ് പദ്ധതിയിലേയ്ക്ക് സെലക്ഷൻ നടത്തും. എട്ടു വയസ്സ് മുതൽ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഹുപ്സ് പങ്കെടുക്കാം. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിൽ ആകും പരിശീലനം.

തിരുവനന്തപുരം മോഡൽ ബോയ്സ് എച്ച്.എസ്.എസ്സിൽ ജൂലൈ 20നും, നെയ്യാറ്റിൻകര ജി.എച്ച്.എസ്.എസ്സിൽ 19നും, കൊല്ലം മോഡൽ ബോയ്സ് എച്ച്.എസ്.എസ്സിൽ 18നും, ജി.എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റിൽ 9നും, കൊരട്ടി എൽ.എഫ്.സി.എച്ച്.എസ്.എസ്സിൽ 8നും, മന്നംപേട്ട മാത എച്ച്.എസ്സിൽ 15നും, ജി.എച്ച്.എസ് കാരാപ്പറമ്പിൽ 9നും, തിരുവമ്പാടി എസ്,എച്ച്.ജി.എച്ച്.എസ്.എസ്സിൽ 11നും, ഐ.എം.എൻ.ജി.എച്ച്.എസ്.എസ് മയ്യിൽ 13നും, എ.വി.എച്ച്.എസ്.എസ് കരിവെള്ളൂരിൽ 9നും സെലക്ഷൻ നടത്തും.

NO COMMENTS