ഇന്ന് ബാഴ്സലോണ മാഡ്രിഡിനെ നേരിടും – പ്രധാന താരങ്ങള്‍ മെസ്സി, ഗ്രീസ്മന്‍

22

ഇന്ന് ലാലീഗയില്‍ നടക്കുന്ന മത്സരത്തില്‍ ബാഴ്സലോണ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. മെസ്സി, ഗ്രീസ്മന്‍,ഡെംബലെ എന്ന് തുടങ്ങി മറ്റു പ്രധാന താരങ്ങള്‍ എല്ലാം ബാഴ്സലോണ നിരയില്‍ ഉണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്. അത്ലറ്റിക്കോയുട്ര്‍ ഹോം ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം നടക്കുക.

ആ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. അവസാന മത്സരങ്ങളില്‍ പരിക്ക് കാരണം ടീമിനൊപ്പം ഇല്ലാതിരുന്ന കൗട്ടീനോ സ്ക്വാഡില്‍ തിരികെ എത്തിയിട്ടുണ്ട്. പരിക്ക് കാരണം ഉംറ്റിറ്റി, അന്‍സു ഫതി എന്നിവര്‍ സ്ക്വാഡില്‍ ഇല്ല.

7 മത്സരങ്ങളില്‍ വെറും 11 പോയിന്റുമായി ലീഗില്‍ 8ആം സ്ഥാനത്താണ് ബാഴ്സലോണ ഇപ്പോള്‍ ഉള്ളത്. 17 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ സുവാരസ് കൊറോണ കാരണം അത്ലറ്റിക്കോ മാഡ്രിഡിന് ഒപ്പം ഉണ്ടാകില്ല.