സി​നി​മ​യു​ടെ ഓ​ഡി​ഷ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു ; ബാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍.

209

ക​ണ്ണൂ​ര്‍: സി​നി​മ​യു​ടെ ഓ​ഡി​ഷ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ബാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ബാ​ര്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ഇ​രി​ട്ടി ഉ​ളി​ക്ക​ല്‍ കെ.​വി.​ര​മേ​ശ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ക്ഷി​യെ​ന്ന ത​മി​ഴ് സി​നി​മ​യ്ക്കാ​യി നാ​യി​കാ ന​ടി​യെ​യും സ​ഹ​ന​ടി​ക​ളെ​യും ആ​വ​ശ്യ​മു​ണ്ടെ​ന്ന വാ​ട്സ്‌ആ​പ്പ് പ്ര​ചാ​ര​ണം ക​ണ്ടാ​ണ് മ​ല​പ്പു​റ​ത്തും പ​ന്തീ​രാ​ങ്കാ​വി​ലു​മു​ള്ള യു​വ​തി​ക​ളു​ള്‍​പ്പെ​ടെ ഇ​രു​പ​ത്ത​ഞ്ചോ​ളം പേ​ര്‍ എ​ത്തി​യ​ത്. വെ​ള്ളി മു​ത​ല്‍ മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് ഓ​ഡി​ഷ​നാ​യി ബാ​ര്‍ ഹോ​ട്ട​ലി​ല്‍ മു​റി​ക​ള്‍ ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍ യു​വ​തി​ക​ള്‍​ക്കാ​യി ഓ​ഡി​ഷ​ന്‍ ന​ട​ത്തു​ന്ന വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ചി​രു​ന്നി​ല്ല.

ഹോ​ട്ട​ലി​ല്‍ എ​ത്തി​യ യു​വ​തി​യെ സി​നി​മ​യു​ടെ ആ​ര്‍​ട്ട് ഡ​യ​റ​ക്ട​റാ​ണെ​ന്നും അ​വ​സ​ര​മൊ​രു​ക്കാ​മെ​ന്നും പ​റ​ഞ്ഞ് ലി​ഫ്റ്റി​നു സ​മീ​പം​വ​ച്ച്‌ ര​മേ​ശ​ന്‍ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ ക​യ​റി​പ്പി​ടി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ര​മേ​ശ​നെ അ​റ​സ്റ്റ് ചെ​യ്തു.

ഹോ​ട്ട​ലി​ല്‍ പ​തി​വാ​യി ഓ​ഡി​ഷ​ന്‍ ന​ട​ക്കാ​റു​ണ്ടെ​ന്നു ബാ​ര്‍ ഹോ​ട്ട​ലി​ന്‍റെ മാ​നേ​ജ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ സ​മ്മ​തി​ച്ചു. സി​നി​മ​യു​ടെ കേ​ന്ദ്ര​ബി​ന്ദു​വാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​നി​ത​യെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

NO COMMENTS