തിങ്കളാഴ്ച സംസ്ഥാനത്തെ ബാങ്കുകള്‍ക്കും അവധി

226

തിരുവനന്തപുരം: റംസാന്‍ പ്രമാണിച്ച്‌ തിങ്കളാഴ്ച സംസ്ഥാനത്തെ ബാങ്കുകള്‍ക്കും അവധി. പൊതു – സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ളവയ്ക്ക് സര്‍ക്കാര്‍ നേരത്തെതന്നെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്‌ട് പ്രകാരം അവധി അനുവദിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യം ഉന്നയിച്ച പ്രകാരമാണ് ബാങ്കുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.