നാളെ മുതല്‍ നാലു ദിവസം ബാങ്ക് അവധി

222

തിരുവനന്തപുരം• നാളെ മുതല്‍ 11 വരെ തുടര്‍ച്ചയായി നാലു ദിവസം ബാങ്കുകള്‍ക്ക് അവധിയായതിനാല്‍ എടിഎമ്മുകളില്‍ ആവശ്യത്തിനു പണം ഉറപ്പാക്കണമെന്ന് എല്ലാ ബാങ്കുകള്‍ക്കും സംസ്ഥാനതല ബാങ്കേഴ്സ് സമിതി നിര്‍ദേശം നല്‍കി. ഓണക്കാലത്തു കൂട്ടത്തോടെയുള്ള പണം പിന്‍വലിക്കല്‍ കാരണം എടിഎമ്മുകള്‍ കാലിയായതു കണക്കിലെടുത്താണ് ഇത്തവണത്തെ മുന്‍കരുതല്‍. പണം തീര്‍ന്നാല്‍ അവധി ദിനങ്ങളിലും ഓഫിസിലെത്തി എടിഎമ്മുകള്‍ നിറയ്ക്കും. ഇതിനായി ചെസ്റ്റുകളില്‍ നിന്നു പണമെടുക്കുന്നതിന് മിക്ക ബാങ്കുകളും റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY