ബാങ്ക് ജീവനക്കാരെ ഉപാധികളോടെ അനുവദിക്കും

103

കാസര്‍കോട് നിന്ന് കര്‍ണ്ണാടകയിലേക്ക് ദിവസേന പോയി വരുന്ന ബാങ്ക് ജീവനക്കാരെ ഉപാധികളോടെ അനുവദി ക്കും. ഇങ്ങനെ പോകുന്നവര്‍ സ്വകാര്യ വാഹനത്തില്‍ മാത്രം പോകണം. ഉപയോഗിക്കുന്ന വാഹനത്തിന്റെയും യാത്ര ചെയ്യുന്നവരുടെയും വിവരങ്ങളും ചെക്ക് പോസ്റ്റിലും ജില്ലാ ഭരണകൂടത്തിനും ലഭ്യമാക്കണം. ഇവര്‍ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിലല്ല ഏര്‍പ്പെടുന്നതെന്ന സത്യപ്രസ്താവനയും തിരിച്ചറിയല്‍ കാര്‍ഡും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.

കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട് വന്ന് ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാര്‍ ജില്ലയിലെത്തി ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. അഞ്ചാം ദിവസം ഇവര്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണം. ഫലം നെഗറ്റീവായവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാവുന്നതാണ്. ഇവര്‍ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിലല്ല ഏര്‍പ്പെടുന്നതെന്ന സത്യപ്രസ്താവനയും തിരിച്ചറിയല്‍ കാര്‍ഡും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന ഡോക്ടര്‍മാര്‍ക്കും ഇത് ബാധകമാണ്.

മാഷ് പദ്ധതിയില്‍ അധ്യാപകര്‍ സജീവമാകണം

മാഷ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞടുക്കപ്പെട്ട പ്രൈമറിതലം മുതല്‍ കോളേജ് തലം വരെയുള്ള അധ്യാപകര്‍ (സര്‍ക്കാര്‍ / എയ്ഡഡ് ) ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണ പരിപാടിയിക്ക് അതത് പ്രദേശങ്ങളില്‍ നേതൃത്വം നല്‍കണം. ഇങ്ങനെ ചെയ്യാത്തവരുടെ വിവരങ്ങള്‍ 8590684023 എന്ന വാട്സപ്പ് നമ്പറിലേക്ക് ബന്ധപ്പെട്ട പഞ്ചായത്ത്/ മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ഹെഡ് മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്ക് അറിയിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

NO COMMENTS