ബാങ്ക് ജീവനക്കാരെ ആവശ്യത്തിന് പണമില്ലാത്തതിനെ തുടര്‍ന്ന് ഇടപാടുകാര്‍ പൂട്ടിയിട്ടു

185

ലഖ്നൗ: ബാങ്ക് ജീവനക്കാരെ ആവശ്യത്തിന് പണമില്ലാത്തതിനെ തുടര്‍ന്ന് ഇടപാടുകാര്‍ പൂട്ടിയിട്ടു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. ബാങ്കിലെത്തി മണിക്കൂറുകള്‍ പിന്നിട്ടിട്ടും പണം ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഇടപാടുകാര്‍ രോക്ഷാകുലരായത്. ജനം ബാങ്കില്‍ പൂട്ടിയിട്ട ജീവനക്കാരെ പോലീസ് എത്തിയാണ് ഒടുവില്‍ മോചിപ്പിച്ചത്. എസ്ബിഐയുടെ മുസാഫര്‍ നഗര്‍ ശാഖയിലാണ് സംഭവം നടന്നത്. പണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മുസാഫര്‍ നഗറിലെ മിര്‍പൂരിലും ബാങ്ക് ജീവനക്കാരെ ഇടപാടുകാര്‍ പൂട്ടിയിട്ടിരുന്നു.

NO COMMENTS

LEAVE A REPLY