ബംഗുളൂരുവില്‍ നിരോധനാജ്ഞ

225

ബംഗുളൂരു : കാവേരി നദീജല പ്രശ്നത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന ബംഗുളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥിതി ശാന്തമായാല്‍ മാത്രം പോലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താനാണ് നിലവിലെ ധാരണ. ഗതാഗത മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗുളൂരുവിലെ മലയാളികള്‍ ആശങ്കയിലാണ്. ഓണഅവധിയ്ക്കായി നാട്ടിലേയ്ക്ക് പുറപ്പെടാന്‍ തയ്യാറായിരുന്ന പലരും തിരികെ താമസസ്ഥലങ്ങളിലേയ്ക്ക് മടങ്ങിപ്പോയി.അതേസമയം, മലയാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY