ഇത്തിരി കഷ്ടപ്പെടാൻ തയാറാണോ? നാലു ദിവസം കൊണ്ടു വണ്ണം കുറയും, ഉറപ്പ്

349

രാവും പകലും പെടാപ്പാടു പെട്ടിട്ടും വണ്ണം കുറയുന്നില്ലേ? എന്നാൽ നിങ്ങളുടെ ഡയറ്റിൽ ഒരു മാറ്റത്തിനു സമയമായിരിക്കുന്നു. വെറും നാലുദിവസം കൊണ്ടു വണ്ണം കുറയ്ക്കണമെന്നുണ്ടെങ്കിൽ ഒരു സിമ്പിൾ ഡയറ്റ് ശീലിച്ചാൽ മതി. വിശ്വസിക്കാനാവുന്നില്ലല്ലേ? മറ്റൊന്നുമല്ല ബനാനാ മിൽക് ഡയറ്റ് ആണ് നിങ്ങളുടെ ആരോഗ്യത്തെ ലവലേശം ബാധിക്കാതെ വണ്ണം കുറയാൻ സഹായിക്കുന്നത്. 1934ൽ ഡയബറ്റിസ് ബാധിച്ച രോഗികള്‍ക്കായി ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ ഡോക്ടറാണ് ഈ ബനാനാ മിൽക് നിർദ്ദേശിക്കുന്നത്. നാലു ദിവസം കൊണ്ടു മൂന്നുകിലോ കുറയ്ക്കാൻ സഹായിക്കുന്നതാണ് ബനാനാ മിൽക് ഡയറ്റ്.

ബനാനാ മിൽക് ഡയറ്റ് എങ്ങനെ പ്രവർത്തിക്കുന്നു?‌

പഴവും പാലും നാലു ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നതാണിത്. സാധാരണത്തേക്കാൾ കുറവു കലോറി ഉൾപ്പെ‌ടുമെന്നു മാത്രമല്ല പതിന്മടങ്ങ് ആരോഗ്യകരവുമാണ് ഈ ഭക്ഷണം. വെറും 1000 കലോറിയിൽ താഴെ മാത്രമേ നിങ്ങള്‍ക്കു കിട്ടുകയുള്ളു. മീഡിയം സൈസ് പഴത്തിൽ നിന്നും 100 കലോറിയാണ് ലഭിക്കുക, ഒരു കപ്പു പാലിൽ നിന്നും 80 കലോറിയും. അങ്ങനെ ആറു പഴവും മൂന്നു കപ്പു പാലും കഴിക്കുമ്പോൾ 900ത്തിൽ താഴെ മാത്രമേ കലോറി അകത്തു ചെല്ലൂ.

ഗുണങ്ങൾ

പഴം വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമൃദ്ധമാണ്. നാരുകളാൽ സമ്പന്നമായ പഴം കഴിക്കുന്നതുവഴി ദഹനപ്രക്രിയ സഗമമാവുകയും ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളപ്പെടുകയും ചെയ്യും. പാലിലുള്ള കാൽസ്യം എല്ലുകളുടെ ആരോഗ്യം നിലനിർത്തുകയും പ്രോട്ടീനുകൾ മസിലുകളെ വികസിപ്പിക്കുകയും ചെയ്യും.

മെനു പ്ലാൻ

ബ്രേക്ഫാസ്റ്റ്: രണ്ടു പഴം, ഒരു കപ്പു ചൂടുപാൽ

ഇടനേരം: മൂന്നു ഗ്ലാസ് വെള്ളം(സൂപ്പുകൾ ആവാം)

ഉച്ചയ്ക്ക്: രണ്ടു പഴം, ഒരു കപ്പു പാൽ

ഇടനേരം മൂന്നു ഗ്ലാസ് വെള്ളം

അത്താഴത്തിന്: രണ്ടു പഴം 250 മില്ലി പാൽ

ഇവ വേർതിരിച്ചോ അല്ലെങ്കിൽ ഒന്നിച്ചു മിൽക് ഷേക് ആയോ കഴിക്കാവുന്നതാണ്.

ശ്രദ്ധയ്ക്ക്

ഈ ആഹാരരീതി നാലുദിവസത്തിൽ കൂടുതൽ പിൻതുടരരുത്. ഒന്നോ രണ്ടോ ആഴ്ച്ച ഇടവേള നൽകിയതിനു ശേഷം മാത്രമേ വീണ്ടും ആവർത്തിക്കാവൂ. സ്ത്രീകള്‍ മാസമുറ സമയത്ത് ഈ ഡയറ്റ് ഫോളോ ചെയ്യരുത്.