ബാന്‍ കി മൂണ്‍ ഇന്നു ജാഫ്നയിലെ അഭയാര്‍ഥി ക്യാംപുകള്‍ സന്ദര്‍ശിക്കും

257

കൊളംബോ• ശ്രീലങ്കയില്‍ മൂന്നുദിവസത്തെ സന്ദര്‍ശനം നടത്തുന്ന യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇന്നു തമിഴ് ഭൂരിപക്ഷ മേഖലയും എല്‍ടിടിഇ ആസ്ഥാനവുമായിരുന്ന ജാഫ്നയിലെ അഭയാര്‍ഥി ക്യാംപുകള്‍ സന്ദര്‍ശിക്കും. സമാധാനവും സുസ്ഥിര വികസനവും’ എന്ന വിഷയത്തില്‍ കൊളംബോയില്‍ അദ്ദേഹം പ്രഭാഷണവും നടത്തും.
പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയ മൂണ്‍, പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായും കൂടിക്കാഴ്ച നടത്തും. സിഹള ഭൂരിപക്ഷ പ്രദേശമായ ഗാളിലും സന്ദര്‍ശനം നടത്തുന്നുണ്ട്. ലങ്കന്‍ സൈന്യം 2009ല്‍ തമിഴ് പുലികളെ കീഴടക്കിയശേഷം യുഎന്‍ സെക്രട്ടറി ജനറല്‍ നടത്തുന്ന രണ്ടാമത്തെ സന്ദര്‍ശനമാണിത്.നിരപരാധികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു യുദ്ധം കഴിഞ്ഞയുടന്‍ അദ്ദേഹം കൊളംബോയില്‍ എത്തിയിരുന്നു. യുദ്ധത്തില്‍ 40,000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി പിന്നീടു നടന്ന അന്വേഷണത്തില്‍ വ്യക്തമായി.
ഈ കേസുകള്‍ വിചാരണ ചെയ്യുന്നതിനു പ്രത്യേക രാജ്യന്തര കോടതി സ്ഥാപിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടുവരിയാണ്. എന്നാല്‍, മരണസംഖ്യ പെരുപ്പിച്ചുകാട്ടിയതാണെന്നാണു ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നിലപാട്.

NO COMMENTS

LEAVE A REPLY