കരനെല്‍കൃഷിക്ക് ഉണര്‍വ്വേകി ബളാല്‍ ഗ്രാമപഞ്ചായത്ത്.

120

കാസറഗോഡ് : മലയോരത്ത് കരനെല്‍കൃഷിക്ക് ഉണര്‍വ്വേകി ബളാല്‍ ഗ്രാമപഞ്ചായത്ത്. സുഭിക്ഷ കേരളം പദ്ധതി പ്രകാരം പഞ്ചാ യത്ത് ഭരണസമിതിയുടെയും ബളാല്‍ കൃഷിഭവന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും കുടുംബശ്രീ യുടെയും നേതൃത്വ ത്തിലാണ് കരനെല്‍ കൃഷി. പദ്ധതിയുടെ മൂന്നാം ഘട്ടം എടത്തോട് മുപ്പാട്ടി മൂലയില്‍ വീണ്ടും രണ്ട് ഏക്കര്‍ നിലത്ത് കരനെല്‍ വിതച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.

ആദ്യഘട്ടത്തില്‍ വിത്തു വിതച്ച 1.5 ഏക്കര്‍ സ്ഥലത്തിന് ചേര്‍ന്നാണ് ഇപ്പോള്‍ വിതച്ചിരിക്കുന്നത്. മെയ് 19 ന് ആരംഭിച്ച കരനെല്‍ കൃഷി രണ്ട് ഘട്ടങ്ങളിലായി ആനമഞ്ഞള്‍ കൊന്നക്കാട്, വെള്ളരിക്കുണ്ട്, കനകപ്പള്ളി എന്നിവിട ങ്ങളിലും ആരംഭിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ രണ്ടിരട്ടി അധികം സ്ഥലത്താണ് ഈ വര്‍ഷം വളരെ ഗ്രാമപഞ്ചായത്ത് കൃഷി ചെയ്യുന്നത്.

കരനെല്‍ കൃഷിക്ക് പുറമെ തെങ്ങ് കൃഷിക്ക് ഇടവിളയായി 60 ഹെക്ടറില്‍ ചേന, ഇഞ്ചി എന്നിവയും കൃഷി ചെയ്യുന്നു.ഇതിനുള്ള വിത്ത് കൃഷി ഭവന്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കി.പച്ചക്കറി കൃഷി ഉറപ്പാക്കാന്‍ 30000 പച്ചക്കറി തൈകളും വിതരണം ചെയ്യുന്നു. ഇതില്‍ 15000 കഴിഞ്ഞ ദിവസം വിതരണം ചെയ്്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ചിറകില്‍ കൃഷിയിലേക്ക് തിരികെയെത്തിക്കനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്.ഇതിന്റെ ഭാഗമായി പഞ്ചായത്ത് തല/ വാര്‍ഡ് തല അഗ്രികള്‍ച്ചറല്‍ ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

ഇതുവഴി കൃഷിക്കനുയോജ്യമായ മുഴവന്‍ സ്ഥലങ്ങളും സര്‍വ്വെ നടത്തി കണ്ടെത്തുന്നു. വാര്‍ഡ് മെമ്പര്‍ എ ഡി സി മെമ്പര്‍ (ആ വാര്‍ഡില്‍ ഇല്ലെങ്കില്‍ അടുത്ത എ ഡി സി മെമ്പര്‍), ബാങ്ക് പ്രസിഡന്റ് / ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, രണ്ട് കര്‍ഷകര്‍, രണ്ട് യുവജന സദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ എഡിഎസ് ഭാരവാഹി, കര്‍ഷക തൊഴിലാളി പ്രതിനിധി, തൊഴിലുറപ്പ് മേറ്റ്, ഒരു ക്ഷീരകര്‍ഷകന്‍ എിവരടങ്ങുതാണ് വാര്‍ഡ് തല അഗ്രികള്‍ച്ചറല്‍ ടാസ്‌കേഴ്‌സ് ഫോഴ്‌സ്. സഹകരണ സംഘങ്ങള്‍ ,വ്യക്തികള്‍, ജെ എല്‍ജി ഗ്രൂപ്പുകള്‍, കുടുംബശ്രീ, പുരുഷ സംഘങ്ങള്‍ എിവരൊക്കെ കാര്‍ഷിക രംഗത്തേക്ക് വരാനാവശ്യമായ സാങ്കേതിക സഹായം കൃഷിഭവന്‍ മുഖേന ഉറപ്പ് വരുത്തും.

ചടങ്ങില്‍ കൃഷി ഓഫീസര്‍ അനില്‍ സെബാസ്റ്റ്യന്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എസ് രമേഷ് കുമാര്‍, വി ഇ ഒ ടി സജിന്‍, പീതാംബരന്‍ തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ പി സി റോബിന്‍ ജോണി ജോസ് ,വാര്‍ഡ് മെമ്പര്‍ കെ രമ്യ, പൊതു പ്രവര്‍ത്തകനായ സി കൃഷ്ണന്‍, എ ഡി എസ് ശ്യാമള, പഴയകാല കര്‍ഷകനായ കൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

NO COMMENTS