ബാലഭാസ്‌കറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

229

തിരുവനന്തപുരം : വാഹനാപകടത്തില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സംസ്‌കാരം ഇന്ന് നടക്കും. തിരുവനന്തപുരം ശാന്തികവാടത്തില്‍ രാവിലെ പത്ത് മണിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക. കഴിഞ്ഞദിവസം തിരുവനന്തപുരം യാണിവേഴ്‌സിറ്റി കോളേജിലും കലാഭവന്‍ തീയേറ്ററിലും പൊതു ദര്‍ശനത്തിന് വച്ച ബാലഭാസ്‌ക്കറിനെ അവസാനമായി ഒന്നു കാണാന്‍ വിവിധമേഘലകളില്‍ നിന്നും നിരവധിപേരാണ് എത്തിയത്.

കഴിഞ്ഞ മാസം 25ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപത്തെ ശ്രീപാദം കോളനിക്ക് മുന്നിലായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് തകര്‍ന്നത്. ഒപ്പമുണ്ടായിരുന്ന മകള്‍ തേജസ്വിനി ബാല (രണ്ട് വയസ്) അപ്പോള്‍ തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ചികിത്സയിലാണ്.ഡ്രൈവര്‍ അര്‍ജ്ജുനും ചികിത്സയിലാണ്.

NO COMMENTS