പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 20ന് എറണാകുളത്ത്

151

എറണാകുളം : കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ 20ന് രാവിലെ 11ന് സിറ്റിംഗ് നടത്തും.

സിറ്റിംഗിൽ വേട്ടുവ കൗണ്ടർ സമുദായത്തെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, മിശ്ര വിവാഹിതരുടെ മകൾക്ക് മാതാപിതാക്കളുടെ ജാതി ആനുകൂല്യം ലഭിക്കുന്നത് സംബന്ധിച്ച് സമർപ്പിച്ച നിവേദനം, പി.എസ്.സി നിയമനങ്ങളിൽ ഒരുശതമാനം സംവരണം ഏർപ്പെടുത്തുക, ക്രീമിലെയറിൽ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു അഖില കേരള വിൽകുറുപ്പ് മഹാസഭ സമർപ്പിച്ച നിവേദനം, കാസർകോട് ജില്ലയിലെ കന്നട ന്യൂനപക്ഷമായ പത്മശാലി സമുദായത്തെ ശാലിയ സമുദായത്തിന്റെ ഉപവിഭാഗമായി ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, ബി.സി.കുരിക്കൻ ഏത് പിന്നാക്ക വിഭാഗത്തിലാണ് ഉൾപ്പെടുന്നത് എന്ന് വ്യക്തമാക്കണമെന്ന ആവശ്യം എന്നിവ പരിഗണിക്കും.

ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ, മെമ്പർ ഡോ.എ.വി.ജോർജ്ജ്, മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.

NO COMMENTS