ബി. ടെക് എന്‍. ആര്‍. ഐ സീറ്റ് : ഓണ്‍ലൈനായി അപേക്ഷിക്കാം

0
47

കാസറഗോഡ് : കേപ്പിന്റെ കീഴില്‍ ചീമേനിയിലുള്ള തൃക്കരിപ്പൂര്‍ എഞ്ചിനീയറിങ്് കോളേജില്‍ ബി ടെക് എന്‍. ആര്‍. ഐ സീറ്റില്‍, സിവില്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ചുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്‌മെന്റ് ജൂലൈ 24 ന് നടക്കും.

പ്ലസ് ടു സയന്‍സ് വിഷയങ്ങളില്‍ 45 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. എന്‍ട്രന്‍സ് യോഗ്യത ആവശ്യമില്ല. താല്പര്യമുള്ളവര്‍ ജൂലൈ 23 ന് വൈകിട്ട് അഞ്ചിനകം www.cetkr.ac.in ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2250377, 9400808443, 9847690280