ബി.സി.സി.ഐയ്ക്കെതിരായ കേസില്‍ വിധി പറയുന്നത് സുപ്രീം കോടതി ഈ മാസം 17ലേക്ക് മാറ്റി

183

ന്യൂഡല്‍ഹി: ബി.സി.സി.ഐയ്ക്കെതിരായ ലോധ കമ്മിറ്റിയുടെ കേസില്‍ വിധി പറയുന്നത് സുപ്രീം കോടതി ഈ മാസം 17ലേക്ക് മാറ്റി. കൂടുതല്‍ സാവകാശം കിട്ടുന്നതോടെ ബി.സി.സി.ഐയ്ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ലോധ കമ്മിറ്റി ശിപാര്‍ശകള്‍ പാലിക്കാന്‍ തയ്യാറാകാത്ത് ബി.സി.സി.ഐയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടിവരുമെന്ന് കോടതി പറഞ്ഞിരുന്നു.ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കേ കോടതി വിധി പറയുന്നത് മാറ്റിയത് ബി.സി.സി.ഐയ്ക്കും ആശ്വാസമായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY