കൊടുങ്ങല്ലൂരിൽ അയ്യപ്പവിശ്രമകേന്ദ്രം തുറന്നു.

0
216

തൃശൂർ : കൊടുങ്ങല്ലൂർ നഗരസഭ ശബരിമല തീർഥാടകർക്കായി അയ്യപ്പവിശ്രമകേന്ദ്രം തുറന്നു. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കെ നടയിൽ ഒരുക്കിയ അയ്യപ്പവിശ്രമകേന്ദ്രത്തിന്റെയും അന്നദാനത്തിന്റെയും ഉദ്ഘാടനം നഗര സഭ ചെയർമാൻ കെ ആർജൈത്രൻ നിർവ്വഹിച്ചു.

ഉച്ചയ്ക്കും രാത്രിയിലും വിശ്രമകേന്ദ്രത്തിൽ അയ്യപ്പഭക്തൻമാർക്ക് ഭക്ഷണം നൽകും. കുടിവെള്ളം, വിരിവെക്കാനുള്ള സൗകര്യം, പ്രാഥമിക ചികിത്സ, ആംബുലൻസ് എന്നീ സൗകര്യങ്ങളും കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി ചെയർമാൻ കെ എസ് കൈസാബ്, പ്രൊഫ. പി വി ആശാലത, ദേവസ്വം മേനേജർ യഹുൽദാസ്, പട്ടാര്യസമാജം സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ, അയ്യപ്പസേവാസംഘം പ്രസിഡണ്ട് ഗോപാലകൃഷ്ണ പണിക്കർ എന്നിവർ സംസാരിച്ചു.