അയോധ്യ നിരോധനം നീക്കി, ബക്രീദില്‍ മൃഗബലിയ്ക്ക് വിലക്കില്ല

180

അയോധ്യ: ഭക്ഷണത്തിന് മൃഗങ്ങളെ അറുക്കുന്നതിന് കര്‍ശന നിരോധനമുള്ള പ്രശസ്ത ഹിന്ദു നഗരമായ അയോധ്യയില്‍ ബക്രീദിന് മൃഗബലിയ്ക്ക് വിലക്കില്ല. മുസ്ലിങ്ങളുടെ ബലി പെരുന്നാള്‍ പ്രമാണിച്ചാണ് പ്രാദേശിക ഭരണകൂടം മൃഗങ്ങളെ കൊല്ലുന്നതിനും ഭക്ഷിക്കുന്നതിനും അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഔദ്യോഗിക ഉത്തരവുകളൊന്നും പുറത്തിറക്കിട്ടില്ല.രാജ്യത്ത് ഗോവധത്തിന്റെ പേരിലുള്ള ആക്രമണങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹിന്ദു- മുസ്ലിം ഐക്യത്തിന് കൂടിയാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്.
എല്ലാവര്‍ഷവും ഇത്തരത്തില്‍ ബക്രീദ് ദിനത്തില്‍ മൃഗങ്ങളെ അറക്കുന്നതിനുള്ള നിരോധനം നീക്കാറുണ്ട്.
പാകം ചെയ്തതും പാകം ചെയ്യാത്തതുമായ എല്ലാത്തരത്തിലുള്ള ഇറച്ചികള്‍ക്കും അയോധ്യയില്‍ നിരോധനമുണ്ട്. വിവാഹ പാര്‍ട്ടികളില്‍ ഇറച്ചി വിളമ്ബുന്നതിനും വിലക്ക് ബാധകമാണ്.രാജ്യത്ത് ബീഫിന്റെ പേരിലുള്ള വിവാദങ്ങള്‍ കത്തിപ്പടരുമ്ബോഴാണ് എല്ലാ സമുദായങ്ങള്‍ക്കും മാതൃകയായി പ്രമുഖ ഹിന്ദു നഗരമായ അയോധ്യയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഇരു സമുദായങ്ങളുടേയും വികാരങ്ങളെ മാനിക്കുന്നു എന്നതിനുള്ള തെളിവാണിത്.
മുസ്ലിങ്ങളുടെ ബലിപെരുന്നാള്‍ ദിനമായ ബക്രീദിന് മൃഗബലി നടത്തുന്നതിന് എതിര്‍പ്പുമായി ഹിന്ദു പണ്ഡിതന്മാര്‍ ഒരിക്കലും വരാറില്ല. ഇത് നൂറോളം വരുന്ന മുസ്ലിം കുടുംബങ്ങളുടെ വിശ്വാസത്തെ മാനിയ്ക്കുന്നതുകൊണ്ടാണെന്നാണ് മുസ്ലിം വിശ്വാസികളുടെ പക്ഷം.മൃഗബലി അനുവദനീയമല്ലാത്ത അയോധ്യയിലെ പഞ്ചകോശിയില്‍ ബക്രീദ് ദിനത്തില്‍ മുസ്ലിം കുടുംബങ്ങള്‍ക്ക് വീടുകളില്‍ മൃഗങ്ങളെ ബലി കഴിയ്ക്കാം, എന്നാല്‍ പൊതുസ്ഥലങ്ങളില്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്.ബക്രീദിന്റെ മുഖ്യ ആചാരങ്ങളിലൊന്നായ മൃഗബലിയാണ് ഖര്‍ബാനി. വീട്ടിലും വീട്ടുപരിസരങ്ങളിലും നടത്തുന്ന ഈ ചടങ്ങിനെ എതിര്‍ത്ത് അയോധ്യയിലെ ഹിന്ദുമതവിശ്വാസികള്‍ രംഗത്തെത്താറില്ല.

NO COMMENTS

LEAVE A REPLY