ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ : കെ ശ്രീകാന്ത് ഫൈനലില്‍

230

മെല്‍ബണ്‍: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ചൈനയുടെ ഷി യുഖിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനലില്‍ കടന്നത്. സ്കോര്‍: 21-10, 21-14. തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ സീരീസ് ഫൈനല്‍ പ്രവേശനമാണ് ശ്രീകാന്തിന്റെത്. 37 മിനുട്ട് നീണ്ട മത്സരത്തില്‍ അനായാസമായാണ് താരം ജയം സ്വന്തമാക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ തന്നെ ബി സായ് പ്രണീതിനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമിയില്‍ പ്രവേശിച്ചത്.

NO COMMENTS