ഭക്ത ജനങ്ങൾക്ക് സൗജന്യ കുടിവെള്ള വിതരണവുമായി സത്യ സായി സേവാ സംഘo .

177

തിരുവനന്തപുരം : ആറ്റുകാൽ ക്ഷേത്ര ഉത്സവം 2019 ഉത്സവ ലഹരിയിൽ ഭക്തർ മുഴുകുമ്പോൾ ദേവീ നടയിൽ സൗജന്യ കുടിവെള്ള വിതരണവുമായി സത്യ സായി സേവ സംഘo എല്ലാദിവസവും രാവിലെ മുതൽ രാത്രി 9മണി വരെ ആണ് ഈ സേവനം ഭക്ത ജനങ്ങൾക്ക്‌ ലഭ്യമാണ്. ഈ കഠിനമായ ചൂടിൽ ഭക്തർക്ക് ഏറെ ആശ്വാസകാരമാണ് ഈ കുടിവെള്ള വിതരണം. തീരുന്നതിനനുസരിച്ചു വാർപ്പുകളിൽ വെള്ളം ചൂടാക്കി കൊണ്ടേയിരിക്കും. അമ്മയെ ദർശിക്കാൻ ഭക്തജനങ്ങൾ വരി വരിയായി ക്യു നിൽക്കുമ്പോൾ പോലും അവരിലേക്ക്‌ ഓരോ ഗ്ലാസ് ജലം അവരുടെ മുന്നിലേക്ക്‌ വച്ചു നീട്ടുകയാണ്. എല്ലാവർഷവും ആറ്റുകാൽ അമ്മയുടെ മുന്നിൽ മുടങ്ങാതെ ഈ സംരംഭം നടത്തുന്നതു സത്യ സായി സേവ സംഘത്തിന്റെ ഒത്തൊരുമ തന്നെയാണ്. ഭക്തരോടുള്ള മാന്യമായ പെരുമാറ്റവും സഹകരണവും സ്നേഹവുമെല്ലാം ഒത്തിണങ്ങുമ്പോൾ ഈ സംരംഭം ഭക്തർക്ക് ഏറെ സഹായകരവും ആശ്വാസകാരവുമാണ്…….

റിപ്പോർട്ടർ : ഷിജു എസ് രാജൻ

NO COMMENTS