ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ജ​ന​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു.

86

കോ​ല്‍​ക്ക​ത്ത: കോ​ല്‍​ക്ക​ത്ത​യി​ലെ ഹൗ​റ​ മാ​ര്‍​ക്ക​റ്റി​ല്‍ തി​ങ്ങി നി​റ​ഞ്ഞ ജ​ന​ത്തെ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്‌ നി​ര്‍​ത്താ​നും നി​രീ​ക്ഷി​ക്കാ​നും ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ജ​ന​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു. അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ടം പോ​ലീ​സി​ന് നേ​രെ ക​ല്ലു​ക​ള്‍ എ​റി​യു​ക​യും ഓ​ടി​ക്കു​ക​യും ചെ​യ്തു.

സ​മീ​പ​ത്തെ പോ​ലീ​സ് ഔ​ട്ട്‌​പോ​സ്റ്റി​ലാ​ണ് ഇ​വ​ര്‍ ര​ക്ഷ​തേ​ടി​യ​ത്. എ​ന്നാ​ല്‍ ഔ​ട്ട്‌​പോ​സ്റ്റി​ന് നേ​രെ​യും ജ​ന​ക്കൂ​ട്ടം ക​ല്ലെ​റി​ഞ്ഞു. ര​ണ്ട് പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.സം​സ്ഥാ​ന​ത്ത് ജ​ന​ക്കൂ​ട്ടം പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും ആ​ക്ര​മി​ക്കു​ന്ന സാ​ഹ​ച​ര്യം നി​ര​വ​ധി​യാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്.

കോ​വി​ഡ് ഹോ​ട്ട്‌​സ്‌​പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​മാ​ണ് ഹൗ​റ. സം​സ്ഥാ​ന​ത്തെ 697 കോ​വി​ഡ് കേ​സു​ക​ളി​ല്‍ 79ഉം ​റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത് ഇ​വി​ടെ​യാ​ണ്.

NO COMMENTS