പെരിന്തല്‍മണ്ണ എടിഎം കവര്‍ച്ചാ കേസ് പ്രതി പിടിയില്‍

265

പെരിന്തല്‍മണ്ണ• എടിഎം കവര്‍ച്ചാ കേസിലെ പ്രതിയെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു. പട്ടാമ്ബി പെരിങ്ങോട് ആമക്കാവ് സ്വദേശി കണ്ടത്തുവളപ്പില്‍ അരുണിനെ(21)യാണ് അറസ്റ്റു ചെയ്തത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം എസ്‌ഐ ജോബി തോമസും പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പൊലീസ് ടീമും ചേര്‍ന്നാണ് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ഇയാളെ പിടികൂടിയത്. സ്വകാര്യാശുപത്രി ജീവനക്കാരന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ചതായുള്ള പരാതിയിലാണ് അറസ്റ്റ്.