അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ ആത്മഹത്യ ശ്രമം

254

ഇരിങ്ങാലക്കുട: വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വിചാരണയ്‌ക്കെത്തിയ സ്ത്രീ അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടിപ്പാള്‍ സ്വദേശിനിയായ നാല്പത്തൊമ്പതുകാരിയാണ് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഒരാള്‍ ഈ സ്ത്രീയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണയ്‌ക്കെത്തിയതായിരുന്നു അവര്‍.അടുത്തുള്ള എ.പി.പി.യുടെ ഓഫീസിലെത്തി സംസാരിക്കുന്നതിനിടെ കൈയില്‍ കരുതിയിരുന്ന ബ്ലേഡുകൊണ്ട് കൈത്തണ്ട മുറിക്കുകയായിരുന്നു. പോലീസ് ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ പരാതിയില്‍ ആത്മഹത്യശ്രമത്തിന് ഇരിങ്ങാലക്കുട പോലീസ് ഇവരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

NO COMMENTS