സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു

201

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം വെച്ചു. എംഎല്‍എമാര്‍ നിരാഹാരം തുടരുന്പോള്‍ സഭയില്‍ തുടരാനാകില്ലെന്ന് വ്യക്തമാക്കി സഭാ നടപടികള്‍ ബഹിഷ്ക്കരിക്കുകയും ചെയ്തു. ചോദ്യോത്തര വേള ബഹിഷ്ക്കരിച്ച പ്രതിപക്ഷം രാവിലെ തന്നെ സഭ വിട്ടിറങ്ങുകയായിരുന്നു.മാനേജ്മെന്‍റുകളുമായുള്ള ചര്‍ച്ച സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മെറിറ്റ് സീറ്റില്‍ ഫീസ് ഇളവ് നല്‍കാന്‍ മാനേജ്മെന്‍റ് തയ്യാറാണെന്ന സൂചന വന്നതിനെ തുടര്‍ന്ന് പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധം മയപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാല്‍ തങ്ങളുടെ എംഎല്‍എമാര്‍ സമരം തുടരുന്പോള്‍ നിയമസഭയില്‍ ഇരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.സ്വാശ്രയ വിഷയത്തില്‍ പ്രതിഷേധിച്ച്‌ യുവ എംഎല്‍എമാരുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതോടെ ഷാഫിയുടേയും ഹൈബി ഈഡന്‍റെയും നില വഷളായിരിക്കുകയാണ്. ഡോക്ടര്‍മാര്‍ ഇടയ്ക്കിടെ ഇരുവര്‍ക്കും ഒപ്പമുണ്ട്. ഇന്ന് സ്വാശ്രയമാനേജ്മെന്‍റുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുന്പായി മാനേജ്മെന്‍റുകളും യോഗം ചേരുന്നുണ്ട്.എംഎല്‍എമാരായ ഹൈബി ഈഡന്‍റെയും ഷാഫി പറന്പിലും ഏഴാം ദിവസവും നിരാഹാരം തുടരുകയാണ്. നില മോശമായിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടും നിലപാടില്‍ ഉറച്ചു നിന്ന് സമരവുമായി മൂന്പോട്ട് പോകുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്ല സമീപനം സ്വീകരിച്ചാല്‍ പ്രശ്നം തീരും. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് കുറയ്ക്കാനുള്ള ഏര്‍പ്പാട് ചെയ്യാമെന്ന് മാനേജ്മെന്‍റ് പറഞ്ഞിരിക്കുകയാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള മാനേജ്മെന്‍റുകളുടെ തീരുമാനം അറിയിച്ചപ്പോള്‍ സര്‍ക്കാരും ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്.
സമൂഹത്തിന്‍റെ വികാരമാണ് തങ്ങള്‍ പ്രകടിപ്പിച്ചതെന്നും ജനാധിപത്യത്തിനോ സഭാ നടപടികള്‍ക്കോ വിഘാതം സൃഷ്ടിക്കാന്‍ തങ്ങള്‍ ഒരുക്കമല്ല. എന്നാല്‍ ജനങ്ങളുടെ ആശങ്കയാണ് തങ്ങള്‍ കാട്ടിയതെന്നും ന്യയാമായ കാര്യത്തിന് വേണ്ടി സമരം നടത്തുന്ന എംഎല്‍എമാരെ സര്‍ക്കാര്‍ അവഹേളിക്കരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

NO COMMENTS

LEAVE A REPLY