അസ്‌ലം വധക്കേസ്: പിണറായിക്ക് പങ്കെന്ന് കെഎം ഷാജി

227

കണ്ണൂര്‍: നാദാപുരത്തെ മുസ്ലിം ലീഗ് പ്രവവര്‍ത്തകന്‍റെ കൊലപാതക ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് കെ.എം.ഷാജി എംഎല്‍എ. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ നിയമത്തിനുമുന്നില്‍ കൊണ്ടു വന്നതുപോലെ, അസ്‌ലം വധക്കേസില്‍ പിണറായിയെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും ഷാജി പറഞ്ഞു.
ഈ മാസം 12നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്്‌ലം ആക്രമിക്കപ്പെട്ടത്. ഇന്നോവ കാറിലെത്തിയ അക്രമിസംഘം ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം അസ്്‌ലമിനെ തെരഞ്ഞുപിടിച്ച് വെട്ടുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ അസ്്‌ലമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായിരുന്ന അസ്്‌ലമിനെ നേരത്തെ കോടതി വെറുതെവിട്ടിരുന്നു. ഈ സംഭവത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് സംശയിക്കുന്നത്.
അസ്്‌ലമിനെ വെട്ടിക്കൊന്ന ആറംഗ സംഘത്തെ കൃത്യമായി തിരിച്ചറിയാന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. കാര്‍ കണ്ടെത്തിയെങ്കിലും ഇതു വാടകയ്‌ക്കെടുത്ത യുവാവിനെ കണ്ടെത്താന്‍ കഴിയാത്തത് പോലീസിന് തടസമായി. കൊലപാതകം നടന്ന് ഒരു മണിക്കൂറിനകം കാറിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിരുന്നു.