ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്ബോ​ളി​ല്‍ ബെ​ഹ​റി​നോ​ടു തോ​റ്റ് ഇ​ന്ത്യ ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി.

137
India v Bahrain during their AFC Asian Cup UAE 2019 group A match at Sharjah Stadium on 14 January 2019, in Sharjah, UAE. Photo by Stringer / Lagardere Sports

അ​ബു​ദാ​ബി: ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്ബോ​ളി​ലെ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ബെ​ഹ​റി​നോ​ടു ഒ​രു ഗോ​ളി​നു തോ​റ്റ് ഇ​ന്ത്യ ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. ഇ​ന്‍​ജു​റി ടൈ​മി​ല്‍ പി​റ​ന്ന പെ​നാ​ല്‍​റ്റി ഗോ​ളാ​ണ് ഇ​ന്ത്യ​യു​ടെ പ്രീ​ക്വാ​ര്‍​ട്ട​ര്‍‌ സ്വ​പ്ന​ങ്ങ​ള്‍​ക്ക് മേ​ല്‍ ക​രി​നി​ഴ​ല്‍ വീ​ഴ്ത്തി​യ​ത്. ജ​മാ​ല്‍ റ​ഷീ​ദാ​ണ് ബെ​ഹ​റി​ന്‍റെ വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്.ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ബെ​ഹ​റി​നെ​തി​രെ ഇ​റ​ങ്ങു​മ്ബോ​ള്‍ സ​മ​നി​ല പോ​ലും ഇ​ന്ത്യ​ന്‍ മു​ന്നേ​റ്റ​ത്തി​ന് കു​തി​പ്പേ​കു​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ നി​റം​മ​ങ്ങി​യ ഇ​ന്ത്യ​യെ​യാ​ണ് മ​ത്സ​ര​ത്തി​ല്‍ ക​ണ്ട​ത്. ബെ​ഹ​റി​ന്‍റെ പോ​സ്റ്റി​ലേ​ക്ക് ഒ​രു ഷോ​ട്ട് പോ​ലും തൊ​ടു​ക്കാ​ന്‍ ഇ​ന്ത്യ​ക്ക് സാ​ധി​ച്ചി​ല്ല. എ​ങ്കി​ലും ആ​ക്ര​മ​ണ​ത്തി​ലും പ​ന്ത​ട​ക്ക​ത്തി​ലും മി​ക​ച്ചു​നി​ന്ന ബെ​ഹ​റി​നെ പ്ര​തി​രോ​ധ​ക്ക​രു​ത്തി​ല്‍ മ​ത്സ​ര​ത്തി​ന്‍റെ നി​ശ്ചി​ത സ​മ​യം​വ​രെ പൂ​ട്ടി​യി​ടാ​ന്‍ ഇ​ന്ത്യ​ക്ക് സാ​ധി​ച്ചു. മ​ത്സ​രം ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് നി​ന​ച്ചി​രി​ക്കേ പി​റ​ന്ന ഗോ​ളാ​ണ് ഇ​ന്ത്യ​യു​ടെ അ​ന്ത്യം കു​റി​ച്ച​ത്.

ക്യാ​പ്റ്റ​ന്‍റെ ആം​ബാ​ന്‍​ഡ് അ​ണി​ഞ്ഞ പ്ര​ണോ​യ് ഹാ​ള്‍​ദ​ര്‍ വ​രു​ത്തി​യ പി​ഴ​വാ​ണ് നാ​ല്‍​റ്റി​യി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടി​യ​ത്. ബെ​ഹ​റി​ന്‍ താ​ര​ത്തെ ബോ​ക്സി​നു​ള്ളി​ല്‍ വീ​ഴ്ത്തി​യ​തി​നാ​യി​രു​ന്നു ശി​ക്ഷ. ഷോ​ട്ട് എ​ടു​ത്ത ജ​മാ​ല്‍ റ​ഷീ​ദി​ന് പി​ഴ​ച്ചി​ല്ല. പ​ന്ത് ഇ​ന്ത്യ​ന്‍ ഗോ​ള്‍​കീ​പ്പ​ര്‍ ഗു​ര്‍​പ്രീ​ത് സിം​ഗ് സ​ന്ധു​വി​നെ മ​റി​ക​ട​ന്നു വ​ല​യി​ല്‍.

NO COMMENTS