ഏഷ്യാ കപ്പ് ഹോക്കികിരീടം ഇന്ത്യക്ക്

156

ധാക്ക: ഇന്ത്യക്ക് ഏഷ്യാ കപ്പ് ഹോക്കി കിരീടം. ധാക്കയില്‍ നടന്ന ഫൈനലില്‍ മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ഇതിന് മുമ്ബ് 2007-ലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ മലേഷ്യയെ 6-2ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ ഇന്ത്യക്ക് ഫൈനലിലും പിഴവ് പറ്റിയില്ല. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ രമണ്‍ദീപ് സിങ്ങ് ഇന്ത്യയെ മുന്നിലെത്തിച്ചു. പിന്നീട് 29-ാം മിനിറ്റില്‍ ഇന്ത്യ ലീഡ് വര്‍ദ്ധിപ്പിച്ചു. ഇത്തവണ ലളിത് ഉപാദ്ധ്യായ് ആയിരുന്നു ഗോള്‍സ്കോറര്‍. പിന്നീട് അമ്ബതാം മിനിറ്റില്‍ മലേഷ്യ ഷഹ്രില്‍ സാബഹിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു. ഇതോടെ ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലായി. പിന്നീട് മലേഷ്യക്ക് ഒരവസരവും നല്‍കാതെ ഇന്ത്യ കിരീടം കൈപ്പിടിയിലൊതുക്കി. മൂന്നാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടുന്നത്

NO COMMENTS