രാഹുല്‍ ഗാന്ധി വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നുവെന്ന് അരുണ്‍ ജെയ്റ്റ്ലി,

137

ദില്ലി: റാഫേല്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞ കള്ളങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കയാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു. റാഫേല്‍ വിഷയത്തില്‍ ലോകസഭ ഇളകി മറിഞ്ഞു . 193ന്റെ പരിധിയില്‍ നടന്ന ചര്‍ച്ച വാദപ്രതിവാദങ്ങളുടെ വേദിയായി. മുന്‍കാലത്തെ ഏറ്റവും വലിയ അഴിമതി കാട്ടിയ വ്യക്തികളാണ് മോദി ഗവണ്‍മെന്റിന് നേരെ വിരല്‍ചൂണ്ടുന്നതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ലോകസഭയില്‍ രാഹുല്‍ ഗാന്ധി റാഫേല്‍ അഴിമതിയെക്കുറിച്ച്‌ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ആണ് ജെയ്റ്റ്‌ലിയുടെ മറുപടി.

1600 കോടിയെ 500 കോടിയുമാി താരതമ്യം ചെയ്യുന്ന രാഹുല്‍ ഗാന്ധി അഗസ്ത വെസ്റ്റലാന്റിനെ ന്യായീകരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് എന്താണ് കോമ്ബാട്ട് എയര്‍ക്രാഫ്റ്റ് എന്നുകൂടി അറിയിലില്ലെന്നും ഗാന്ധി കുടുംബത്തിന് പണത്തിന്റെ ഭാഷ മാത്രമാണ് എന്നും ദേശീയ സുരക്ഷ എന്താണെന്ന് ഇവര്‍ക്ക് അറിയില്ലെന്നും ജെയ്റ്റ്‌ലി പറയുന്നു.
പരമോന്നത സുപ്രീം കോടതി അവസാനിപ്പിച്ച കേസില്‍ തുടരെ ആരോപണമുന്നയിക്കുന്ന രാഹുല്‍ ഗാന്ധി കോടതിയുടെ വാക്കുകള്‍ക്ക് മേലെ പിന്നയും കള്ളക്കഥകള്‍ മെനയുകയാണെന്നും ജെയ്റ്റിലി പറയുന്നു.
സുപ്രീം കോടതിയാണ് റാഫേല്‍ വിഷയത്തില്‍ അവസാനവാക്കെന്നും ചിലര്‍ക്ക് സത്യം അംഗീകരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും രാഹുല്‍ പറഞ്ഞ ഓരോ വാക്കുകളും നുണയാണെന്നും അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു.ഇതിനുമുന്നേ ഫ്രഞ്ച് പ്രസിഡന്റുമായി നടത്തിയ സംഭാഷണം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇന്ന് പുതിയ ഒരു ശബ്ദസന്ദേശവുമായാണ് രാഹുല്‍ എത്തിയിരിക്കുന്നത്. എന്നാല്‍ അതിന്റെ ആധികാരികത തെളിയിക്കാന്‍ രാഹുലിന് ഇന്നും കഴിഞ്ഞിട്ടില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി ചോദിക്കുന്നു.
യുപിഎ സര്‍ക്കാര്‍ ദേശീയ സുരക്ഷയെ ആണ് ചോദ്യം ചെയ്യുന്നത്. റാഫേല്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. പ്രതിരോധമന്ത്രാലയം ഒറ്റിക്കോടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് എങ്ങനെയാണ് പ്രതിരോധത്തെ പറ്റി പറയുക. ഗാന്ധി കുടുംബത്തിന് പണത്തിന്റെ ഭാഷ മാത്രമാണ് മനസിലാകുക. റാഫേല്‍ യുപിഎ മാറ്റിവച്ച പ്രതിരോധ ഇടപാടാണ് ബിജെപി നടപ്പിലാക്കിയത്.

പ്രതിരോധ ഇടപാടിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും ജെയ്റ്റ്‌ലി പറയുന്നു. യുപിഎ ധാരണയെക്കാള്‍ കുറഞ്ഞ തുകയിലാണ് എന്‍ഡിഎ റാഫേള്‍ ഇടപാട് നടത്തിയതെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു. ഘട്ടം ഘട്ടമായി നട്തതിയതിനാലാണ് ഇടപാടിന് വ്യത്യസ്ത തുക ചെലവാകുന്നത്. ഇനിയും ജെറ്റുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ എത്താനുണ്ട്. അതിനാല്‍ യുപിഎ തന്നെയാണ് രാഹുലിന്റ ചോദ്യങ്ങള്‍ക്ക് ഉത്തരമുള്ളത് എന്ന് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു.

NO COMMENTS