ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ക്രീ​മി​ലെ​യ​ര്‍ പ​രി​ധി കേന്ദ്ര സര്‍ക്കാര്‍ ഉ​യ​ര്‍​ത്തി

214

ന്യൂഡല്‍ഹി: ​ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ക്രീ​മി​ലെ​യ​ര്‍ പ​രി​ധി കേന്ദ്ര സര്‍ക്കാര്‍ ഉ​യ​ര്‍​ത്തി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​ങ്ങ​ള്‍​ക്കാ​യു​ള്ള പ​രി​ധി​യാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. വാ​ര്‍​ഷി​ക വ​രു​മാ​നം ആ​റു ല​ക്ഷ​ത്തി​ല്‍​നി​ന്ന് എ​ട്ടു ല​ക്ഷ​മാ​യാ​ണ് വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഒ​ബി​സി പ​ട്ടി​ക​യി​ല്‍ ഉ​പ​വി​ഭാ​ഗം കൂ​ടി രൂ​പീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യും ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി അ​റി​യി​ച്ചു. നി​ല​വി​ല്‍ 11 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജോ​ലി​ക​ള്‍​ക്കാ​യി ഒ​ബി​സി പ​ട്ടി​ക​യി​ല്‍ ഉ​പ​വി​ഭാ​ഗം കൂ​ട്ടി​ച്ചേ​ര്‍​ത്തി​ട്ടു​ണ്ട്. ഉ​പ​വി​ഭാ​ഗ​ങ്ങ​ളെ ക​ണ്ടെ​ത്താ​ന്‍ ക​മ്മീ​ഷ​ന്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.