2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി

211

ന്യൂഡല്‍ഹി : 2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം ഉയര്‍ന്നിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ലോക്സഭയില്‍ എഴുതി തയ്യാറാക്കിയ മറുപടിയിലാണ് ജെയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് മൂന്നിലെ കണക്കുകള്‍ അനുസരിച്ച് 12 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് പ്രചാരത്തിലുള്ളത്. ജനുവരി 27 ന് ഇത് 9.921 ലക്ഷം കോടി ആയിരുന്നു.അഴിമതിക്കും കള്ളപ്പണത്തിനും എതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന്റെ ഭാഗമായിരുന്നു നോട്ട് നിരോധനം. ഈ നടപടി കൊണ്ട് ബാങ്കുകളില്‍ നിക്ഷേപം വര്‍ധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY