ആരോഗ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു.

197

തുറവൂര്‍ : ആരോഗ്യമന്ത്രി കെ കെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. കുത്തിയതോട് പഞ്ചായത്ത് 10-ാം വാര്‍ഡ് നെന്‍മേലിച്ചിറയില്‍ രാജീവ് കരുണാകരനെയാണ് (35) കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇറാഖില്‍ ടിവി ഡിജിറ്റല്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഇയാള്‍ നാട്ടിലെത്തിയപ്പോഴാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

മന്ത്രിയുടെ മകന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അനധികൃതമായി ജോലിനേടിയെന്ന തരത്തില്‍ വ്യാജ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നടപടി. മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

NO COMMENTS