ലൈംഗിക വ്യാപാരം: ദമ്പതികള്‍ പിടിയില്‍

216

ചെന്നൈ: ലൈംഗിക വ്യാപരം നടത്തി കോടികള്‍ സമ്പാദിച്ച ദമ്പതികളെ തമിഴ്നാട് പോലീസ് പിടികൂടി. സെക്സ് സൈറ്റുകള്‍ വഴി ആളുകളെ ആകര്‍ഷിച്ചാണ് ഇവര്‍ വ്യാപരം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. സിദ്ധാര്‍ത്ഥ് വേലു, ഭാര്യ പ്രിസെല എന്നിവര്‍ ചെന്നൈയിലെ ഷോലിനഗലൂരു കേന്ദ്രമാക്കിയാണ് തങ്ങളുടെ ബിസിനസ് നടത്തിയത്.
ഇരുവരും സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരാണ്. ഇവര്‍ മുന്‍പ് വിവിധ സോഫ്റ്റ്വെയര്‍ കമ്പനികളില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജോലി രാജിവച്ച് കൂടുതല്‍ പണം ഉണ്ടാക്കുവാന്‍ ലൈംഗിക വ്യാപാരത്തിലേക്ക് ഇറങ്ങുകയായിരുന്നു. കുട്ടികളുടെ ലൈംഗിക ചിത്രങ്ങളും മറ്റും വിറ്റ് ഇവര്‍ 2.4 കോടിയോളം രൂപ സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
Indianshowgirls.com, mywife4u, indianswingtown.com and shakeela4u.com എന്നീ പേരുകളിലുള്ള പോണ്‍ സൈറ്റുകള്‍ നടത്തിയത് സിദ്ധാര്‍ത്ഥ് ആണെന്നാണ് പോലീസ് പറയുന്നത്. ഐടി ആക്ട് പ്രകാരവും, കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതടക്കം വിവിധ വകുപ്പുകള്‍ ഈ ദമ്പതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.