അടിമാലിയിൽ ഒമ്പതു വയസുകാരനെ മർദ്ദിച്ച കേസിൽ അമ്മയെ അറസ്റ്റു ചെയ്തു

231

ഇടുക്കി അടിമാലിയിൽ ഒമ്പതു വയസുകാരനെ മർദ്ദിച്ച കേസിൽ അമ്മ സെലീനയെ അറസ്റ്റു ചെയ്തു. തുടർന്ന് കൂമ്പൻപാറയിലുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുട്ടിക്ക് പരുക്കേറ്റത് കുരങ്ങിന്റെ ആക്രമണത്തിലാണെന്ന മൊഴിയിൽ സെലീന ഉറച്ചു നിൽക്കുകയാണ് . സെലീനയെ അൽപ്പസമയത്തിനകം ദേവികുളം കോടതിയിൽ ഹാജരാക്കും. മൂന്നു മാസം പ്രായമായ കുഞ്ഞും സെലീനക്കൊപ്പമുണ്ട്. കഞ്ചാവ് വിൽപ്പന കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് നസീറിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ദേവികുളം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.