ഷെഹലാ റാഷിദിനെതിരായ അറസ്റ്റ് കോടതി തടഞ്ഞു .

187

ദില്ലി: ആക്ടിവിസ്റ്റും കശ്മീര്‍ പീപ്പിള്‍ മൂവ്മെന്റ് നേതാവുമായ ഷെഹല റാഷിദിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച്‌ പരാമര്‍ശിക്കുന്ന പ്രസ്താവനയാണ് ഷെഹല റാഷിദ് നടത്തിയിരുന്നത്.ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കിയതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഷെഹലാ റാഷിദിനെതിരായ അറസ്റ്റ് കോടതി തടഞ്ഞു.കേസ് നവംബർ അഞ്ചിലേക്ക് മാറ്റി. അതുവരെ ഷെഹലയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം അനുസരിച്ച്‌ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് സഹകരിക്കമെന്നും കോടതി ഷെഹല റാഷിദിനോട് ആവശ്യപ്പെട്ടു. കശ്മീര്‍ താഴ്വരില്‍ സൈന്യം ജനങ്ങളെ ദ്രോഹിക്കുന്നു എന്ന ട്വീറ്റിന് പിന്നാലെയാണ് ഷെഹല്യ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.ദില്ലി പോലീസ് സപെഷ്യല്‍‌ സെല്‍ ആണ് കേസംടുത്തത്. സെക്ഷന്‍ 124എ, 153എ, 153, 504, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എസ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ അറസ്റ്റ് കോടതി തടയുകയായിരുന്നു. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍കുമാര്‍ ജെയിന്‍ നിരീക്ഷിച്ചു.

കശ്മീര്‍ സൈന്യം ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹലയുടെ ആരോപിക്കുകയുണ്ടായി. രാത്രിയിലും സൈനീകര്‍ വീടുകള്‍ കയറി ആണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോകുകയാണ്. വിടുകള്‍ തകര്‍ക്കുന്നു. പോലീസിന് ക്രമസമാധാന പാലനത്തില്‍ ഒരു പപറങ്കുമില്ലെന്നും ഷെഹല ആരോപിച്ചിരുന്നു. എന്നാല്‍ ഷെഹലയുടെ ആരോപണം വ്യാജമാണെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം.

NO COMMENTS