പെണ്‍കുട്ടിയെ നഗ്നഫോട്ടോ കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍

281

ആലപ്പുഴ: കായംകുളത്ത് പരിചയത്തിലായ പെണ്‍കുട്ടിയെ നഗ്നഫോട്ടോ കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയ യുവാവിനെ പോലീസ് അറസ്ററ് ചെയ്തു. കായംകുളം സ്വദേശി മനോജാണ് പിടിയിലായത്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ രണ്ടരവര്‍ഷത്തിലേറെയായി ഇയാള്‍ പീഡിപ്പിച്ചതായി പരിശോധനയില്‍ തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു. കായംകുളം പത്തിയൂര്‍കാല സ്വദേശിയായ മനോജ് പെയിന്‍റിംഗ് തൊഴിലാളിയാണ്. ഭാര്യയും ആറുവയസ്സുള്ള കുട്ടിയുമുള്ള ഇയാള്‍ കനക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. രണ്ടര വര്‍ഷം മുമ്പായിരുന്നു ഇത്. പെണ്‍കുട്ടിക്കിപ്പോള്‍ ഇരുപത്തിയൊന്ന് വയസ്സാണ്. തുടര്‍ന്ന് കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത സമയത്ത് മനോജ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിത്തുടങ്ങി. അതിനിടയിലെല്ലാം പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു. തുടര്‍ന്ന് കുട്ടിയോട് പണം ആവശ്യപ്പെട്ടുതുടങ്ങി. പതിനായിരവും അയ്യായിരവും മൂവായിരവും ഒക്കെയായി ഇയാള്‍ നിരവധി തവണ ഈ പെണ്‍കുട്ടിയില്‍ നിന്നും വാങ്ങി. പിന്നീട് പണം തിരിച്ച് ചോദിച്ച സമയത്ത് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. ആവര്‍ത്തിച്ചപ്പോള്‍ കുട്ടിയുടെ നഗ്നഫോട്ടോ കാണിച്ച് വീണ്ടും പണം തട്ടി. അതിനിടയിലാണ് കുട്ടിയുടെ അമ്മ ഇക്കാര്യം അറിയുന്നതും പോലീസില്‍ പരാതി നല്‍കുന്നതും. ഭാര്യയും കുട്ടിയും ഉള്ള ഇയാള്‍ ഈ പെണ്‍കുട്ടിയെ കല്യാണം ആലോചിക്കുന്നതിനായും കുട്ടിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ പെണ്‍കുട്ടിയോട് മറ്റൊരു പേരാണ് പറഞ്ഞിരുന്നത്. പെണ്‍കുട്ടിയെ ഇയാള്‍ കഴിഞ്ഞ രണ്ടരവര്‍ഷക്കാലമായി പീഡിപ്പിച്ചതിന് തെളിവ് കിട്ടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

NO COMMENTS

LEAVE A REPLY