ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കാമുകനും അറസ്റ്റിൽ

341

തൃശ്ശൂര്‍ : ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കാമുകനും ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. തൃശൂര്‍ തിരൂര്‍ സ്വദേശി കൃഷ്ണകുമാറിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അവര്‍ അറസ്റ്റിലയത്. തൃശൂര്‍ തിരൂര്‍ സ്വദേശി സുജാത, കാമുകന്‍ സുരേഷ് ബാബു, കൂടാതെ ക്വട്ടേഷന്‍ സംഘത്തിലെ നാല് പേരുമാണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരക്കാണ് സംഭവമുണ്ടായത്.

സ്വകാര്യ ബസ് ജീവനക്കാരനായ സുരേഷ് ബാബുവും സുജാതയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഭര്‍ത്താവിനെ വകവരുത്തി ഒരുമിച്ച് ജീവിക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. നാല് ലക്ഷം രൂപക്കാണ് ഇവര്‍ ക്വട്ടേഷന്‍ നല്‍കിയത്. അഡ്വാന്‍സായി പതിനായിരം രൂപയും നല്‍കി. വധിക്കേണ്ട ആളുടെ പേരും അടയാളങ്ങളും കൃത്യമായി ക്വട്ടേഷന്‍ സംഘത്തെ ഇവര്‍ ധരിപ്പിച്ചിരുന്നു. അപകടത്തില്‍ കാലിന് പരുക്കേറ്റ കൃഷ്ണകുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

NO COMMENTS