ആലുവയിൽ സ്ത്രീ വേഷം കെട്ടി മോഷണ ശ്രമം

249

എറണാകുളം : ആലുവയിൽ ഒരു മാസത്തോളമായി സ്ത്രീ വേഷം കെട്ടി വീടുകളിൽ മോഷണ ശ്രമം നടത്തിയ യുവാവിനെ പരിസരവാസികൾ പിടികൂടി പോലീസിലേൽപ്പിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. പ്രതി ഓരോ വീടിന്റെയും മതിൽ ചാടിക്കടന്നാണ് മോഷണം നടത്താൻ ശ്രമിച്ചതെന്ന് പരിസരവാസികൾ പോലീസിനു മൊഴി നൽകി. മോഷണം പതിവായതോടെയാണ് റസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് നിരത്തുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചത്. മോഷണം വർദ്ധിച്ചതിനെ തുടർന്ന് ജനരോഷം ഉയർന്നതോടെ ബിനാനിപുരം എസ്.ഐ.യെ സ്ഥലം മാറ്റിയിരുന്നു.

അഭിജിത്ത് ജയൻ
നെറ്റ് മലയാളം

NO COMMENTS