പിണറായിയിലെ ദുരൂഹമരണങ്ങള്‍ കൊലപാതകം ; പ്രതി സൗമ്യ അറസ്റ്റില്‍

256

കണ്ണൂര്‍ : പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ കു​ടും​ബ​ത്തി​ലെ പി​ഞ്ചു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ദു​രൂ​ഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി. ഇതുമായി ബന്ധപെട്ടു പോലീസ് കസ്റ്റഡിയില്‍ എടുത്ത കുട്ടികളുടെ മാതാവായ സൗമ്യ എന്ന യുവതി കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

സൗമ്യയുടെ മക്കളും മാതാപിതാക്കളുമാണ് ഛര്‍ദിയെത്തുടര്‍ന്ന് മരിച്ചത്. അലുമിനിയം ഫോസ്‌ഫൈഡ് ഉള്ളില്‍ച്ചെന്നാണ് മാതാപിതാക്കളുടെ മരണം. കീടനാശിനിയിലും എലിവിഷത്തിലും ഉപയോഗിക്കുന്ന രാസവസ്തുവാണ് അലൂമിനിയം ഫോസ്ഫേറ്റ്. ഇത് നേരിയ അളവില്‍ അകത്തെത്തിയാല്‍ പോലും ഛര്‍ദ്ദിയും ശ്വസം മുട്ടലുമുണ്ടാക്കും. രക്തസമ്മര്‍ദ്ദം കുറഞ്ഞ് മരണം വരെ സംഭവിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം സൗമ്യയുടെ മകള്‍ ഐശ്വര്യ കിഷോറിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. 2018 ജനുവരി 31നാണ് ഐശ്വര്യ മരിച്ചത്. നാല് മാസത്തിനിടെയാണ് ഈ കുടുംബത്തില്‍ മൂന്ന് മരണങ്ങളും നടന്നത്. മാര്‍ച്ച്‌ ഏഴിന് സൗമ്യയുടെ അമ്മ കമലയും ഏപ്രില്‍ 13ന് അച്ഛന്‍ കുഞ്ഞിക്കണ്ണനും മരിച്ചിരുന്നു. 2012ല്‍ സൗമ്യയുടെ ഒരു വയസ്സുള്ള മകള്‍ കീര്‍ത്തനയും മരിച്ചിരുന്നു. വയറിലുണ്ടായ അസ്വസ്ഥതയും ഛര്‍ദിയും കാരണമാണ് നാലുപേരും മരിച്ചത്.

NO COMMENTS