പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ രണ്ടു യുവാക്കളെ പോലീസ് പിടികൂടി

174

കണ്ണൂര്‍: പ്ലസ്വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ രണ്ടു യുവാക്കളെ പോലീസ് പിടികൂടി. വെള്ളാവ് ദയാ മന്‍സിലില്‍ തുന്തക്കാച്ചി പുതിയപുരയില്‍ െസെനുല്‍ ആബിദി(19)നെ തളിപ്പറന്പിലും ആറളം സ്വദേശി ഉെസെബിനെ ഇരിട്ടിയിലുമാണു പിടികൂടിയത്. തളിപ്പറന്പ് ടാഗോര്‍ വിദ്യാനികേതനിലെ പരീക്ഷാകേന്ദ്രത്തിലാണു െസെനുല്‍ ആബിദ് ആള്‍മാറാട്ടം നടത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ 4.45 വരെ ഇക്കണോമിക്സ്, കന്പ്യൂട്ടര്‍ സയന്‍സ് എന്നിവയുടെ പരീക്ഷയായിരുന്നു.തളിപ്പറന്പ് ഫറൂഖ് നഗര്‍ കൂട്ടുക്കല്‍ വീട്ടില്‍ കെ. മുഹീദനുവേണ്ടി പരീക്ഷയെഴുതാനാണു െസെനുല്‍ ആബിദ് എത്തിയത്. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അസി.സൂപ്രണ്ട് ആര്‍. സരസ്വതിക്കു ഹാള്‍ടിക്കറ്റിലെ ഫോട്ടോയില്‍ സംശയം തോന്നി. വിവരം പ്രിന്‍സിപ്പല്‍ എം. പ്രസന്നയുടെ ശ്രദ്ധയില്‍പെടുത്തി. അവര്‍ പരിശോധിച്ചപ്പോള്‍ ഫോട്ടോ മാറ്റിയൊട്ടിച്ചതായി കണ്ടെത്തി.
തുടര്‍ന്നു തളിപ്പറന്പ് പോലീസില്‍ വിവരമറിയിച്ചതനുസരിച്ച്‌ യുവാവിനെ കസ്റ്റഡിയിലെടുത്തു. തളിപ്പറന്പിലെ സ്വകാര്യ കോളജില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണു െസെനുല്‍ ആബിദ്. ഇരിട്ടി മുഴക്കുന്ന് കാവുംപടി സ്കൂളിലാണ് ഉെബെസ് പിടിയിലായത്. കൂട്ടുകാരന്‍ െഫെസലിനുവേണ്ടിയാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തിയത്. ഉെബെസും െഫെസലും ഉളിക്കലിലെ ഒരു മതപഠനകേന്ദ്രത്തിലാണ് താമസം. ഇരിട്ടി സി.ഐ: സജേഷ് വാഴാളപ്പിലാണ് ആള്‍മാറാട്ടക്കാരനെ കസ്റ്റഡിയിലെടുത്തത

NO COMMENTS

LEAVE A REPLY