ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍

278

ചാവക്കാട് : എടക്കഴിയൂരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. അയിനിക്കല്‍ മുഹമ്മദ് അഫ്ബില്‍(26), തറപ്പറമ്പില്‍ ഗദ്ദാഫി(33) എന്നിവരാണ് ചാവക്കാട് പോലീസ് പിടിയിലായത് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഫുട്‌ബോള്‍ മത്സരം കണ്ട് ബൈക്കില്‍ മടങ്ങവെയാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ എടക്കഴിയൂര്‍ തൈക്കൂട്ടത്തില്‍ അബുവിന്റെ മകന്‍ നിയാസി(25)നെ പ്രതികള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. മൂന്നു ബൈക്കുകളിലായി വന്ന സംഘമാണ് നിയാസിനെ ആക്രമിച്ചത്. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ് . പിടിയിലായ പ്രതികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്.

NO COMMENTS