കൊച്ചിയിൽ വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ സ്ത്രീ അറസ്റ്റില്‍

445

കൊച്ചി : ടെറസിനു മുകളില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പോലീസ് പിടികൂടി. കൊച്ചിയിലെ കലൂരില്‍ വട്ടേക്കാട് റോഡിന് സമീപത്തെ വീട്ടിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. മേരി ആന്‍ എന്നയാളെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ടെറസിന് മുകളില്‍ ഒരാള്‍പൊക്കത്തില്‍ വളര്‍ന്ന അഞ്ച് ചെടികളാണ് വളര്‍ത്തിയിരുന്നത്. ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിച്ചു വരികയാണ് അറസ്റ്റിലായ ആന്‍.

NO COMMENTS